/uploads/news/news_കാമുകനൊപ്പം_കൈകുഞ്ഞടക്കമുള്ള_മക്കളെ_ഉപേക..._1652183457_5652.jpg
Crime

കാമുകനൊപ്പം കൈകുഞ്ഞടക്കമുള്ള മക്കളെ ഉപേക്ഷിച്ചു പോയ യുവതിയും കാമുകനും അറസ്റ്റിൽ


നെടുമങ്ങാട്: കാമുകനൊപ്പം കൈകുഞ്ഞടക്കമുള്ള മക്കളെ ഉപേക്ഷിച്ചു പോയ യുവതിയും കാമുകനും അറസ്റ്റിൽ അറസ്റ്റിലായി. നെടുമങ്ങാട്, അരശുപറമ്പ്, പാപ്പാകോണത്തു വീട്ടിൽ നിന്നും നെടുമങ്ങാട്, അരശുപറമ്പ് തോട്ടുമുക്ക് പണയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇസക്കി അമ്മാൾ (29), തമിഴ്നാട് തൂത്തൂക്കുടി, ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3- ൽ താമസിക്കുന്ന അശോക് കുമാർ (32) എന്നിവരെയാണ് നെടുമങ്ങാട് പോലീസിൻറ പിടിയിലായത്. 


പിടിയിലായ ഇസക്കി അമ്മാൾ വിവാഹിതയും മുലകുടി മാറാത്ത ഒന്നര വയസുള്ള കുഞ്ഞിനേയും ഒമ്പതു വയസ്സുകാരനായ മറ്റൊരു മകനെയും ഉപേക്ഷിച്ചാണ് വിവാഹിതനായ അശോക് കുമാറിനൊപ്പം പോയത്.


ഇക്കഴിഞ്ഞ ഏപ്രിൽ 26-ാം തീയതിയാണ് ഇസക്കി അമ്മാളിന്റ ഭർത്താവ് മുത്തു കുമാർ തൻറ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് നെടുമങ്ങാട് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്ന ഇവർ കോയമ്പത്തൂർ രത്ന ഗിരിയിൽ നിന്നാണ് പിടിയിലായത്. 


ഒമ്പതാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചിരുന്ന ഇസക്കി അമ്മാളും അശോക് കുമാറും പഴയകാല സുഹൃത്തുക്കളും ചേർന്നു സുഹൃത്ത് സംഗമം സംഘടിപ്പിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ട് സൗഹൃദം വളർന്ന് ഒളിച്ചോടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


നെടുമങ്ങാട് ഡി.വൈ.എസ്.പി എം.കെ.സുൽഫിക്കറിന്റ നിർദ്ദേശാനുസരണം നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റ നേതൃത്വത്തിൽ എസ്.ഐ സൂര്യ, എ.എസ്.ഐ നൂറുൽ ഹസ്സൻ, പോലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഒമ്പതാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ഇവരും ചേർന്നു സുഹൃത്ത് സംഗമം സംഘടിപ്പിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും തുടർന്ന് ഫോണിൽ സൗഹൃദം വളർന്ന് ഒളിച്ചോടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

0 Comments

Leave a comment