കോവളം: കാറിടിച്ച് റോഡിൽ കൂടി നടന്ന് പോയ വയോധികൻ മരിച്ചു. വിഴിഞ്ഞം മുക്കോല, മണലി, വെളളംക്കൊല്ലി, മേലെ കാവുവിള വീട്ടിൽ ശിവദാസൻ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ 5.45 -ഓടെയാണ് മുക്കോല പെട്രോൾ പമ്പിന് സമീപത്ത് വച്ച് അപകടമുണ്ടായത്. മണലി ഭാഗത്ത് നിന്ന് വിഴിഞ്ഞത്തുളള കടയിലേക്ക് നടന്നു പോകുമ്പോഴാണ് പിന്നിൽ നിന്നെത്തിയ കാർ ശിവദാസനെ ഇടിച്ച് തെറിപ്പിച്ചത്. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ശിവദാസനെ കാറിലെത്തിയവർ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിഴിഞ്ഞം പോലീസ് കേസെടുത്തു. ശോഭനയാണ് ഭാര്യ. പരേതനായ ദിലീപ്, ഷീന എന്നിവർ മക്കളാണ്.
കാറിടിച്ച് റോഡിലൂടെ നടന്ന് പോയ വയോധികൻ മരിച്ചു





0 Comments