കഴക്കൂട്ടം: കാറിന് സൈഡു കൊടുക്കാത്തതിന് കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരായ യുവാക്കളെ ബീയർ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചു. കഴക്കൂട്ടം കുളത്തൂർ സ്വദേശികളായ ഷൈൻ, സുഹൃത്തായ ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ പുലർച്ചെ ഒരു മണിക്ക് കഴക്കൂട്ടം ബൈപാസിലാണ് സംഭവം. ബൈക്കിന് പിന്നാലെ എത്തിയ സംഘമാണ് ആക്രണം നടത്തിയത്. ഷൈനും ശ്രീജിത്തും സഞ്ചരിച്ച ബൈക്ക് കാറിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ പ്രശ്നമുണ്ടാവുകയും പിന്നീട് കാറിൽ യാത്ര ചെയ്തിരുന്നവർ 2 പേരെയും കൂട്ടി തിരികെ വരികയും വഴിയിൽ വെച്ച് കണ്ട ഇവരുടെ ബൈക്കിന് കുറുകെ കാർ നിർത്തിയ ശേഷം ചാടിയിറങ്ങിയ സംഘം ബിയർ കുപ്പി കൊണ്ട് ശ്രീജിത്തിനെ അടിച്ച് വീഴ്ത്തുകയും അതിനു ശേഷം ഷൈനിനെയും കുപ്പിച്ചില്ലു കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറിന് സൈഡു കൊടുക്കാത്തതിന് ബൈക്ക് യാത്രക്കാരായ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചു





0 Comments