/uploads/news/712-IMG-20190712-WA0033.jpg
Crime

കിഴക്കേകോട്ടയിൽ അന്യ സംസ്ഥാന തൊഴിലാളി 3.100 കി.ഗ്രാം. ഗഞ്ചാവുമായി പിടിയിൽ


കിഴക്കേകോട്ട: തകരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയായ ഗോകുൽ മണ്ഡൽ എന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് 3.100 കി.ഗ്രാം. ഗഞ്ചാവുമായി പിടിയിലായത്. ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഗഞ്ചാവ് തകരപ്പറമ്പിലുള്ള വാടക വീട്ടിൽ ശേഖരിച്ച് വച്ച ശേഷം മൊത്തമായും ചില്ലറയായും കിഴക്കേകോട്ട ഭാഗത്ത് വിൽപന നടത്തി വരികയായിരുന്നു. ഒറീസ കഞ്ചാവ് മാത്രം ഉപയോഗിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ മുതൽ നഗരത്തിലെ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് വരെ ഇയാൾ ഗഞ്ചാവ് വിതരണം നടത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം സംസ്ഥാനത്തുടനീളം നടക്കുന്ന ഓപ്പറേഷൻ എക്സ് വണ്ണിന്റെ ഭാഗമായി ഇൻസ്പെക്ടർ വിനോദ് കുമാറിന്റെയും സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. പ്രവീണിന്റെയും നേതൃത്വത്തിൽ ഐ.ബിയുമായി ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കിഴക്കേകോട്ടയിൽ അന്യ സംസ്ഥാന തൊഴിലാളി 3.100 കി.ഗ്രാം. ഗഞ്ചാവുമായി പിടിയിൽ

0 Comments

Leave a comment