പാലോട്: കുടുംബ സ്വത്തിനു വേണ്ടി സ്വന്തം മാതാവിനെ ക്രൂരമായി മർദ്ധിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഉളിയാഴ്ത്തറ പൗഡിക്കോണം നന്ദനത്തിൽ റിട്ടയേർഡ് പട്ടാളക്കാരനായ മധു (53) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടു കൂടിയാണ് കുറുപുഴ വെമ്പിൽ മണലയത്ത് താമസിക്കുന്ന മാതാവിൻ്റെ വീട്ടിലേക്ക് മധു അതിക്രമിച്ചു കടക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. കുടുംബ സ്വത്തിൻ്റെ വിഹിതം കൊടുക്കാത്തതിലുണ്ടായ വൈരാഗ്യത്തിൽ മാതാവായ വിജയമ്മ (72)യെ ചീത്ത വിളിക്കുകയും കൈയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് ദേഹോപദ്രവമേൽപിക്കുകയും ചെയ്തത്. മർദ്ദനത്തിൽ വൃദ്ധയായ അമ്മയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൂടാതെ അതിക്രമം തടയാൻ ശ്രമിച്ച വീട്ടു ജോലിക്കാരിയേയും ഇയാൾ ക്രൂരമായി മർദ്ദിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടുംബ സ്വത്തിനു വേണ്ടി സ്വന്തം മാതാവിനെ ക്രൂരമായി മർദ്ധിച്ച പ്രതി അറസ്റ്റിൽ





0 Comments