കഴക്കൂട്ടം: കടകൾ കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും പണവും മോഷണം നടത്തി വന്ന പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. മേനംകുളം, പാർവതി നഗർ, അനുഗ്രഹ പള്ളിക്കു സമീപം, പുതുവൽ പുത്തൻവീട്ടിൽ താമസിക്കുന്ന ശുപ്പാണ്ടി എന്ന് വിളിയ്ക്കുന്ന ഗോകുൽ (23) ആണ് അറസ്റ്റിലായത്. കുളത്തൂർ എസ്.എൻ.എം ലൈബ്രറിക്ക് സമീപമുള്ള മൈക്രോ ടെക് സിസ്റ്റംസ് ആൻഡ് സൊല്യൂഷൻസ് എന്ന മൊബൈൽ ഷോപ്പിൻ്റെ വാതിൽ കുത്തിത്തുറന്ന് മൊബൈൽ ഫോൺ, പെൻഡ്രൈവ്, മെമ്മറി കാർഡ്, എന്നിവയാണ് മോഷ്ടിച്ചത്. പ്രതിക്കെതിരെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് ഉൾപ്പെടെയുള്ള കേസുകൾ വഞ്ചിയൂർ മെഡിക്കൽ കോളേജ്, മംഗലപുരം എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ മാക്കാൻ വിഷ്ണുവും ഗോകുലം ചേർന്ന് മെഡിക്കൽ കോളേജ്, വഞ്ചിയൂർ, കൊല്ലം എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കഴക്കൂട്ടം മംഗലാപുരം വഞ്ചിയൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കടകൾ കുത്തിത്തുറന്ന് മോഷണം നടത്തി ഒളിവിൽ പോവുകയായിരുന്നു. ഒന്നാം പ്രതിയായ മാക്കാൻ വിഷ്ണുവിനെ മെഡിക്കൽ കോളേജ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർ ആർ അനിൽകുമാർ, ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ്.പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യിൽ നിന്നും മോഷണ മുതലുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
കുളത്തൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ





0 Comments