ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകളെ അറസ്റ്റു ചെയ്തു. തമിഴ്നാട്, സേലം, മീനാക്ഷിപുരം, വിനായകതെരുവ് ഹൗസ് നമ്പർ 12ൽ ഗായത്രി (38), സേലം മീനാക്ഷിപുരം വിനായകതെരുവ് ഹൗസ് നമ്പർ16ൽ സുബു (48) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തത്. ആറ്റിങ്ങൽ വിളയിൽമൂല പൊയ്കയിൽ വീട്ടിൽ ഗ്രേസി പാപ്പച്ചന്റെ ബാഗിൽ നിന്ന് 25,000 രൂപയാണ് ഇവർ മോഷ്ടിച്ചത്. പണം നഷ്ടപ്പെട്ടതറിഞ്ഞ് യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാർ ബസ് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടി സ്ത്രീകൾ പിടിയിൽ





0 Comments