/uploads/news/news_കൊച്ചിയില്‍_വന്‍_മയക്കുമരുന്നുവേട്ട_1658668888_2786.jpg
Crime

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട


എറണാകുളം : കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ പോലീസ് പിടിയിലായി. ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാബ്, എംഡിഎംഎ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഫോര്‍ട്ട് കൊച്ചി പോലീസാണ് പ്രതികളെ പിടികൂടിയത്.


16 എല്‍എസ്ഡി സ്റ്റാമ്പുകള്‍, നാല് മില്ലി വീതമുള്ള 20 ബോട്ടില്‍ ഹാഷിഷ് ഓയില്‍, അഞ്ച് ഗ്രാം എംഡിഎംഎ എന്നിവയാണ് യുവാക്കളില്‍ നിന്നും പിടിച്ചെടുത്തത്. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികള്‍ക്കും യുവാക്കള്‍ക്കും വലിയ രീതിയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു . ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്.


അതേസമയം, മയക്കുമരുന്ന് സംഘത്തിലെ കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.






ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു

0 Comments

Leave a comment