https://kazhakuttom.net/images/news/news.jpg
Crime

കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ കഞ്ചാവുമായി ആര്യനാട് എക്സൈസ് പിടിയിൽ


നെടുമങ്ങാട്: കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ കഞ്ചാവുമായി പിടിയിലായി. ഉഴമലയ്ക്കൽ ഏലിയാവൂർ വേങ്കോട്ട്കുന്ന് ലക്ഷംവീട് കോളനിയിൽ അനിൽകുമാർ (44), കൊണ്ണിയൂർ ഉണ്ടപ്പാറ കുഞ്ചുവീട്ടിൽക്കോണം ഷെറീന മൻസിലിൽ ഷറഫുദ്ദീൻ (36) എന്നിവരാണ് ആര്യനാട് എക്സൈസ് പിടിയിലായത്. ആര്യനാട്, ഉഴമലയ്ക്കൽ പ്രദേശങ്ങളിലെ സ്കൂൾ പരിസരത്ത് കഞ്ചാവ് മൊത്ത വിൽപ്പന നടത്തി വരുകയായിരുന്ന അനിൽ കുമാറിനെ 1.150 കിലോഗ്രാം കഞ്ചാവുമായാണ് പിടി കൂടിയത്. ഇയാൾ മുൻ കഞ്ചാവ് വിൽപ്പന കേസുകളിലേയും ഒരു കൊലക്കേസിലേയും പ്രതി കൂടിയാണ്. കഴിഞ്ഞ രണ്ട് മാസമായി എക്സൈസിലെ ആര്യനാട് റേഞ്ച് ഷാഡോ ടീം ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി കഞ്ചാവ് വിൽപ്പന നടത്തി വരുന്ന ഷറഫുദ്ദീനെ 150 ഗ്രാം കഞ്ചാവുമായാണ് പിടി കൂടിയത്. മൂന്നോളം കഞ്ചാവ് കേസുകളിലെ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. എക്സൈസ് ഇൻസ്പെക്ടർ എ.പി.ഷാജഹാൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ എ.ഷഹാബ്ദ്ദീൻ, മോനി രാജേഷ്, എൻ.സതീഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത്, എസ് അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.

കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ കഞ്ചാവുമായി ആര്യനാട് എക്സൈസ് പിടിയിൽ

0 Comments

Leave a comment