/uploads/news/news_കൊല്ലം_എസ്എൻ_കോളജിൽ_എസ്എഫ്ഐ–എഐഎസ്എഫ്_സംഘ..._1670413012_1060.png
Crime

കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ–എഐഎസ്എഫ് സംഘർഷം: നിരവധി പേർക്ക് പരിക്ക്


കൊല്ലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം. 11 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘർഷത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ 15 സീറ്റുകളാണ് എഐഎസ്എഫ് നേടിയത്. ഈ വൈരാഗ്യത്തിന്‍റെ പേരിലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതെന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്. ഇവർ സംഘമായി ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോളേജിലെ ലഹരിമരുന്ന് ഉപയോഗത്തിൽ എസ്എഫ്ഐക്ക് പങ്കുണ്ടെന്നും തെളിവുകൾ പുറത്തുവിടുമെന്ന ഭയവും ആക്രമണത്തിലേക്ക് നയിച്ചതായി എഐഎസ്എഫ് പറയുന്നു. സംഭവത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

തിരഞ്ഞെടുപ്പിൽ 15 സീറ്റുകളാണ് എഐഎസ്എഫ് നേടിയത്. ഈ വൈരാഗ്യത്തിന്‍റെ പേരിലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതെന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്

0 Comments

Leave a comment