കൊല്ലം: കൊല്ലം തേവലക്കരയിൽ വയോധികയെ മർദിച്ച മരുമകൾ അറസ്റ്റിൽ. ഹയർ സെക്കൻഡറി അധ്യാപികയായ മഞ്ജുമോൾ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.
തേവലക്കര നടുവിലക്കരയിൽ ഒരു വർഷം മുമ്പാണ് 80 വയസുള്ള വയോധികയെ മരുമകൾ മർദിച്ചത്. കസേരയിൽ ഇരിക്കുന്ന വയോധികയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. താഴെ വീണ വയോധികയെ വീട്ടിലെ ചെറിയ കുട്ടി നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വയോധികയോട് എഴുന്നേറ്റ് പോകാൻ മോശം ഭാഷയിൽ മരുമകൾ പറയുന്നുണ്ട്. തുടർന്ന് ശക്തിയായി തള്ളിയതോടെ ഇരിപ്പിടത്തിൽ നിന്ന് വാതിൽ പടിയിലേക്ക് വയോധിക മറിഞ്ഞുവീണു. ഏതാനും മിനിട്ട് നിലത്തുകിടന്ന വയോധിക പതുക്കെ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. നിവർന്നിരിക്കാൻ സഹായിക്കണമെന്ന് സംഭവം കാമറയിൽ പകർത്തിയ ആളോട് വയോധിക ആവശ്യപ്പെടുന്നുണ്ട്. തുടര്‍ന്ന് ഇത് നിങ്ങളുടെ വീടല്ലേ നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം ഇയാള്‍ വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാന്‍ എന്നതാണ് വൃദ്ധ നല്‍കുന്ന മറുപടി. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും വീഡിയോ പകര്‍ത്തുന്നയാള്‍ പറയുന്നുണ്ട്.
എന്നാലിക്കഴിഞ്ഞ ദിവസങ്ങളില്‍ അമ്മായിയമ്മയെ വീണ്ടും മഞ്ജുമോൾ ഉപദ്രവിക്കുകയും ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു. അമ്മയുടെ മകന്‍ ഈ വീട്ടില്‍ തന്നെയുണ്ടെങ്കിലും കാര്യമായി ഇടപെടുന്നില്ലെന്നാണ് അറിയുന്നത്. കുഞ്ഞുമക്കളുടെ മുന്‍പില്‍ വെച്ചാണ് മഞ്ജുമോളുടെ അക്രമം.
വയോധികയുടെ മകന്റെ സുഹൃത്താണ് ഈ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതെന്നാണ് അറിയാന്‍ സാധിക്കുന്നത്. നേരത്തേ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ പഞ്ചായത്ത് മെമ്പറും പൊലിസും ഇടപെട്ട് ഈ അമ്മയെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.
ശക്തിയായി തള്ളിയതോടെ ഇരിപ്പിടത്തിൽ നിന്ന് വാതിൽ പടിയിലേക്ക് വയോധിക മറിഞ്ഞുവീണു. ഏതാനും മിനിട്ട് നിലത്തുകിടന്ന വയോധിക പതുക്കെ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. നിവർന്നിരിക്കാൻ സഹായിക്കണമെന്ന് സംഭവം കാമറയിൽ പകർത്തിയ ആളോട് വയോധിക ആവശ്യപ്പെടുന്നുണ്ട്.





0 Comments