/uploads/news/2661-IMG_20220123_153126.jpg
Crime

കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച ശേഷം തോട്ടിൽ മുക്കിക്കൊന്നു


കോട്ടയം:വൈക്കപ്രയാറിൽ മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച ശേഷം തോട്ടിൽ മുക്കി കൊന്നു.ഉദയനാപുരം വൈക്കപ്രയാർ കൊച്ചുതറ താഴെവീട്ടിൽ പരേതനായ സുരേന്ദ്രന്‍റെ ഭാര്യ മന്ദാകിനിയെയാണ്​ (65) മകൻ ബൈജു (38) വീടിനുസമീപത്തെ തോട്ടിൽ മുക്കിക്കൊന്നത്. വഴി തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു.ഇന്ന് വൈകിട്ടോടെ മദ്യപിച്ചെത്തിയ ബൈജു മന്ദാകിനിയെ ക്രൂരമായി മർദ്ദിക്കുകയും വീടിന് സമീപത്തെ തോട്ടിൽ മുക്കിക്കൊല്ലുകയുമായിരുന്നു. നാട്ടുകാർ ഓടിയെത്തി മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച ശേഷം തോട്ടിൽ മുക്കിക്കൊന്നു

0 Comments

Leave a comment