കഴക്കൂട്ടം: ചാന്നാങ്കര പാലത്തിനു സമീപം സർക്കാരിന്റെ കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രോജക്റ്റ് തടസപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാപ്പിരിവ് നടത്തിയ പ്രതികളിൽ ഒരാളെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചാന്നാങ്കര സലീന മൻസിലിൽ ഹാജ എന്നു വിളിയ്ക്കുന്ന സജി (29) ആണ് അറസ്റ്റിലായത്. പാർവ്വതീ പുത്തനാറുമായി ബന്ധപ്പെടുത്തി കഠിനംകുളം വർക്കല, കടയ്ക്കാവൂർ കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതി ആണ് സജിയുടെ നേതൃത്വത്തിലെത്തിയ 3 പേർ ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാപ്പിരിവ് നടത്തിയത്. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട അധികാരികൾ കഠിനംകുളം പോലീസിനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി സജിയെ ഉടൻ പിടികൂടുകയുമായിരുന്നു. അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് മറ്റ് പ്രതികൾ ഒളിവിൽ പോയതായും ഒളിവിൽ പോയ പ്രതികളെ ഉടൻ പിടി കൂടുമെന്നും കഠിനംകുളം പോലീസ് അറിയിച്ചു. കഠിനംകുളം പോലീസ് ഇൻസ്പെക്ടർ പി.ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി.അഭിലാഷ്, സവാദ് ഖാൻ, കൃഷ്ണപ്രസാദ്, എ.എസ്.ഐമാരായ ബിനു, സന്തോഷ്, സി.പി.ഒമാരായ സുരേഷ്, സജി, അനസ്, ദിലീപ്, ഷിജു എന്നിവർ പങ്കെടുത്തു.
ഗുണ്ടാ പിരിവ് നൽകാത്തതിന് കനാൽ നിർമ്മാണം തടസപ്പെടുത്തിയ പ്രതി പിടിയിൽ





0 Comments