കഴക്കൂട്ടം: അഞ്ചു പേരടങ്ങുന്ന സംഘം രാത്രിയിൽ വീട്ടമ്മയെയും മക്കളെയും വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. കണിയാപുരം, ചിറ്റാറ്റുമുക്ക്, എം.കെ.എസ് മൻസിലിൽ ഷംല (45), മക്കളായ സജിന.എസ് (24), ഷബിന മോൾ എന്നിവരെയാണ് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്കും കഠിനംകുളം പൊലീസിനും നൽകിയ പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ 16 (തിങ്കൾ) രാത്രി 8:15 നാണ് സംഭവം. ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിൻമേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചിറ്റാറ്റുമുക്കിൽ സ്ത്രീകളെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി





0 Comments