<p>തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ കണ്ടു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിന്റെ പല ഭാഗത്തും ഡ്രോൺ കാണപ്പെട്ടതായി പറയുന്ന സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനായി വ്യോമസേന, ഐ.എസ്.ആർ.ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. 'ഓപ്പറേഷൻ ഉഡാൻ' എന്നാണ് അന്വേഷണത്തിന് നാമകരണം ചെയ്തിരിക്കുന്നത്. പോലീസിന്റെ വിവിധ ഏജൻസികൾ അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാണപ്പെട്ട ഡ്രോൺ കളിപ്പാട്ടമായിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ഡ്രോൺ പറത്തുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസ് അറിയിച്ചു.</p>
ഡ്രോണ്‍ കാണപ്പെട്ട സംഭവം: പോലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാകേണ്ടതില്ല.





0 Comments