തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമസ്ഥാപനമായ തിരുവനന്തപുരം പൂജപ്പുര ഓൾഡ് ഏജ് ഹോമിലെ എം.ടി.സി.പി കരാർ ജീവനക്കാരി മിനിമോൾ (39) മുടവൻമുകളിലുള്ള കുന്നു ബംഗ്ലാവിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ 9.30യോടെ വീട്ടിലെത്തിയിരുന്നു. മിനിമോളുടെ അമ്മ വീട്ടുജോലി കഴിഞ്ഞു എത്തിയപ്പോഴായിരുന്നു തൂങ്ങിമരിച്ച നിലയിൽ മിനിമോളെ കണ്ടെത്തിയത്. അതേസമയം മൂന്നു മാസമായി ശമ്പളം നൽകാതെയും അവിടുള്ള സ്ഥിര ജോലിക്കാർ താത്കാലിക ജോലിക്കാരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതിലും മനം നൊന്താണ് മിനിമോൾ ആത്മഹത്യ ചെയ്തതെന്ന് പരക്കെ പരാതി ഉയർന്നിട്ടുണ്ട്. ഒന്നര വർഷം മുമ്പ് മിനിമോളുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. കുടുംബത്തിലെ ഏക ആശ്രയമായിരുന്നു മിനിമോൾ. 2 മക്കളും വ്യദ്ധയായ അമ്മയമാണ് കുടുംബത്തിലുള്ളത്. നിലവിൽ ജോലി സംബന്ധമായ വിഷമത്തിലായിരുന്നു. സാമ്പത്തികമായി പിന്നിലായിരുന്നു. വാടക വീട്ടിലാണ് താമസം. നിലവിൽ സ്ഥാപനത്തിൽ രാവിലെ 8 മണിക്കൂർ മുതൽ 24 മണിക്കൂർ വരെയാണ്. ശമ്പളം കൃത്യമായി ലഭിക്കുന്നില്ല. ഇപ്പോൾ ശമ്പളം ലഭിച്ചിട്ട് 2 മാസമായി. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മേലധികാരികളെ സമീപിച്ചാൽ അടുത്ത കരാർ അവസാനിക്കുന്ന സമയത്ത് പുതിയ ഇന്റർവ്യൂവിൽ സ്ഥാപനത്തിൽ ജോലി ലഭിക്കില്ലെന്ന ഭയവുമായിട്ടാണ് കഴിഞ്ഞു പോകുന്നത്. നിലവിലെ സ്ഥാപനത്തിലെ സ്ഥിരം ജോലിക്കാർ നൈറ്റ് ഡ്യൂട്ടി എടുക്കാത്തതു കാരണം കരാർ ജോലിക്കാരെക്കൊണ്ട് അധിക ജോലി ചെയ്യിക്കുകയാണ് പതിവ്.
തിരുവനന്തപുരം പൂജപ്പുര ഓൾഡ് ഏജ് ഹോമിലെ എം.ടി.സി.പി കരാർ ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ





0 Comments