/uploads/news/news_തിരുവനന്തപുരത്ത്_ഇരട്ടക്കൊലക്കേസ്_പ്രതി_..._1654145190_9976.jpg
Crime

തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു.


മണ്ണന്തല: ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ്‌ എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അക്രമത്തില്‍ തിരുമല സ്വദേശി ഹരികുമാറിനും വെട്ടേറ്റു. അക്രമത്തിന് പിന്നില്‍ ഗുണ്ടാപകയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.


ഇന്നലെ രാത്രിയായിരുന്നു സംഭവം. ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.


കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാൽ ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ മണിച്ചന്‍ മരിക്കുകയായിരുന്നു.സംഭവത്തിൽ പ്രതികളായ ദീപക് ലാൽ, അരുൺ ജി. രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

പ്രതികളായ ദീപക് ലാൽ, അരുൺ ജി. രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

0 Comments

Leave a comment