തിരുവനന്തപുരം: വെള്ളറടയിൽ അമ്മയെ മകൻ കെട്ടിയിട്ട് തീകൊളുത്തിക്കൊന്നു. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. മോസസ് മുൻപ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്. നളിനിയുടെ ഭർത്താവ് പൊന്നുമണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിൻ ജേക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലായിരുന്നു. രാവിലെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി.
മോസസ് മുൻപ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.





0 Comments