/uploads/news/news_തിരുവനന്തപുരത്ത്_യുവാവിനെ_വെട്ടിക്കൊന്നു_1711561862_7319.jpg
Crime

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 7.30ഓടെ ആയിരുന്നു  സംഭവം. സാമ്പത്തിക ഇടപാടാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. കൊടങ്ങാവിള ജംഗ്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ ആൾട്ടോ കാറിലെത്തിയ നാലുപേരടങ്ങുന്ന സംഘം  ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ എത്തിയ കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു.

അമരവിളയിലെ സ്വകാര്യ സാമ്പത്തിക ഇടപാട് സ്ഥാപനത്തില്‍ കളക്ഷൻ ഏജന്റ് ആയി ജോലി ചെയ്യുകയായിരുന്നു ആദിത്യന്‍. നെല്ലിമൂടെന്ന സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കൊടങ്ങാവിള ജംഗ്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു

0 Comments

Leave a comment