/uploads/news/453-IMG_20190422_213824.jpg
Crime

തീരദേശത്ത് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനി 1 കി.ഗ്രാം കഞ്ചാവുമായി കഴക്കൂട്ടം എക്സസ് പാർട്ടി പിടികൂടി


കഴക്കൂട്ടം: തീരദേശത്ത് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനി 1 കി.ഗ്രാം കഞ്ചാവുമായി കഴക്കൂട്ടം എക്സസ് പാർട്ടി പിടികൂടി. പുതുക്കുറിച്ചി തെരുവിൽ തൈ വിളാകം വീട്ടിൽ നിസാർ (കഞ്ചാവു നിസാർ) 41 ആണ് അറസ്റ്റിലായത്. കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് റാവുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടത്തു വച്ചാണ് അറസ്റ്റിലായത്. 4,000 രുപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കഴക്കൂട്ടം, കണിയാപുരം, പുതുക്കുറിച്ചി, പെരുമാതുറ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് മൊത്തമായി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ്. രണ്ടു വർഷം മുമ്പ് പെരുമാതുറ മുതലപ്പൊഴിയിൽ വെച്ച് കഞ്ചാവുമായി എക്സൈസ് പിടിയിലായെങ്കിലും അവരെ വെട്ടിച്ച് കടലിൽ ചാടി രക്ഷപ്പെട്ടിരുന്നു. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് റാവുവിൻറെയും അസിസ്റ്റന്റ് ഇൻസ്പെക്ടർ മുകേഷ് കുമാറിന്റെയും നേതൃത്വത്തിൽ ഉദോഗസ്ഥരായ കെ ആർ രാജേഷ്, തോമസ് സേവ്യർ ഗോമസ്, ജെസീം, സുബിൻ, മണികണ്ഠൻ, സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തീരദേശത്ത് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനി 1 കി.ഗ്രാം കഞ്ചാവുമായി കഴക്കൂട്ടം എക്സസ് പാർട്ടി പിടികൂടി

0 Comments

Leave a comment