/uploads/news/1496-IMG_20200306_191142.jpg
Crime

തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൻ്റെ തുളസിത്തറ അടിച്ചു തകർത്തു. കുമാരനാശാൻ്റെ കൊച്ചു മകൻ അറസ്റ്റിൽ.


കഴക്കൂട്ടം: തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലെ തുളസിത്തറ അടിച്ചു തകർത്തതിന് കുമാരനാശാൻ്റെ കൊച്ചു മകനെ അറസ്റ്റു ചെയ്തു. തോന്നയ്ക്കൽ, വെയിലൂർ, സുധാകര വിലാസം വീട്ടിൽ അരുൺകുമാർ (68) നെയാണ് മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 6:30 ഓടെയാണ് സംഭവം. അരുൺകുമാർ ആശാൻ സ്മാരകത്തിൽ അതിക്രമിച്ചു കയറുകയും സെക്യൂരിറ്റിക്കാരനെ ചീത്ത വിളിക്കുകയും ചെയ്തു. തുടർന്ന് സ്മാരകത്തിൻ്റെ തുളസിത്തറ അടിച്ചു തകർക്കുകയുമായിരുന്നു. തുളസിത്തറ അവിടെ കെട്ടാൻ പാടില്ല എന്ന് ഇയാൾ പറഞ്ഞതായും, ഉദ്ദേശം 50,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും മംഗലപുരം പോലീസ് അറിയിച്ചു. മഹാകവി കുമാരനാശാൻ്റെ ഇളയ മകൻ പ്രഭാകരൻ്റെ മൂത്ത മകനാണ് പ്രതി. മംഗലാപുരം പോലീസ് ഇൻസ്പെക്ടർ വിനോദ് കുമാറിനെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൻ്റെ തുളസിത്തറ അടിച്ചു തകർത്തു. കുമാരനാശാൻ്റെ കൊച്ചു മകൻ അറസ്റ്റിൽ.

0 Comments

Leave a comment