കഠിനംകുളം: കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി വന്നിരുന്ന കഠിനംകുളം, മര്യനാട്, ആറാട്ട് മുക്ക്, സാഫല്യം ഹൗസിൽ എബി തോമസ് എന്നു വിളിക്കുന്ന സതീഷ് തോമസിനെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെ വ്യാജ വിസ നൽകി കബളിപ്പിച്ചിരുന്ന എബി തോമസ് കഠിനംകുളം, ചാന്നാങ്കര, ശാന്തിപുരം, സുബി മോൾ ഹൗസിൽ നോഫിൻ റിച്ചാർഡ് പെരേരയ്ക്കും ഭാര്യക്കും ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്തു 22 ലക്ഷത്തോളം രൂപ വാങ്ങി കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആണ് അറസ്റ്റ് ചെയ്തത്. നിരവധി തവണ വിസയോ പണമോ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവരെ ഭീഷണിപ്പെടുത്തി ഒളിവിൽ പോയതോടെയാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്. നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ചതായി പരാതിയുയർന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ പി.വി.വിനേഷ് കുമാർ, എസ്.ഐമാരായ രതീഷ് കുമാർ.ആർ, ഇ.പി.സവാദ് ഖാൻ, കൃഷ്ണപ്രസാദ്, ഷാജി.എം.എ, എ.എസ്.ഐമാരായ ബിനു.എം.എസ്, സന്തോഷ്.ജി, സി.പി.ഒമാരായ സജി.ആർ, നുജും, സജിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദമ്പതികൾക്ക് വിദേശ വിസ വാഗ്ദാനം ചെയ്തു ചെയ്ത് തട്ടിപ്പ്. മുഖ്യ പ്രതി അറസ്റ്റിൽ





0 Comments