നേമം: കാപ്പ ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള, നിരവധി ക്രിമിനൽ കേസുകളിലെ പ്രതി വിളപ്പിൽശാല പൊലീസിൻ്റെ പിടിയിലായി. വിളപ്പിൽ പുറ്റുമ്മേൽക്കോണം കുണ്ടാമൂഴി കുളച്ചിക്കോട് ഫാത്തിമ മൻസിലിൽ നവാസുദ്ദീൻ (44) ആണ് പിടിയിലായത്. വിളപ്പിൽശാല കുളച്ചിക്കോട് സ്വദേശി ജോഷി മോഹനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. വ്യക്തിവിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. നേരത്തെ കാപ്പ ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് നവാസുദ്ദീൻ. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവിന്റെ നിർദ്ദേശപ്രകാരം വിളപ്പിൽശാല സി.ഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
നേരത്തെ കാപ്പ ആക്ട് പ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് നവാസുദ്ദീൻ.





0 Comments