/uploads/news/855-IMG-20190812-WA0146.jpg
Crime

നെടുമങ്ങാട്: ചെല്ലാംകോട് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി


<p>നെടുമങ്ങാട്: ചെല്ലാംകോട് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി ഒരാളെ അറസ്റ്റ് ചെയ്തു. ചെല്ലാംകോട്, പറമ്പ് വാരത്ത് വീട്ടിൽ മഹേഷ് (34) ആണ് അറസ്റ്റിലായത്. ഇയാളുടെ പുരയിടത്തിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. 3 മാസം പ്രായവും 165 സെ.മീ ഉയരവുമുണ്ട്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടത്തിയത്. മഹേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതി 8 വർഷമായി സ്ഥിരമായി കഞ്ചാവുപയോഗിക്കുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ആഫീസർമാരായ സാജു, അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ മഹേഷ്, ബിജു, സജികുമാർ, സജീബ്, വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ എന്നിവർ പങ്കെടുത്തു.</p>

നെടുമങ്ങാട്: ചെല്ലാംകോട് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി

0 Comments

Leave a comment