നെടുമങ്ങാട്: കരകുളത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മുല്ലശേരി ആനൂർ മടപ്പാട് സ്മിത (38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സജീവൻ (47) നെടുമങ്ങാട് പോലീസിൽ കീഴടങ്ങി. സ്ത്രീധനത്തെ ചൊല്ലി വീട്ടിൽ സജീവൻ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ട്. ഇന്നലെയും ഇത്തരത്തിൽ വീട്ടിൽ ബഹളം നടക്കുകയും സ്മിത വീട്ടിൽ നിന്നും ഇറങ്ങി റോഡിലേക്ക് ഓടുകയും ചെയ്തിരുന്നു. എന്നാൽ നാട്ടുകാർ ഇടപെട്ട് സ്മിതയെ വീട്ടിൽ എത്തിച്ചെങ്കിലും വീണ്ടും സജീവൻ സ്മിതയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രഥമിക വിവരം. നഴ്സായി ജോലി നോക്കിയിരുന്ന സ്മിതയെ ഇയാൾ നിരന്തരം ഉപദ്രവിക്കുകയും നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ നശിപ്പിക്കുകയും ചെയ്തിരുന്നതിനാൽ നെടുമങ്ങാടുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി നോക്കി വരികയായിരുന്നു. ഇരുവരുടെയും മക്കളായ പാർവതി പത്താം ക്ലാസിലും ഭദ്ര എട്ടിലുമാണ് പഠിക്കുന്നത്.
നെടുമങ്ങാട് കരകുളത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു





0 Comments