നെടുമങ്ങാട്: നെടുമങ്ങാട് സർക്കിൾ പനയമുട്ടത്ത് നിന്നും ഉണ്ണികൃഷ്ണനെയാണ് 5 ലിറ്റർ ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെകടറുടെ നിർദ്ദേശാനുസരണം ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ കേസ് എടുത്തു. പ്രിവന്റീവ് ആഫീസർ സാജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സി.ഇ.ഒമാരായ മഹേഷ്, ബിജു, ബൈജു, ഗോപകുമാർ എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട് ചാരായവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു





0 Comments