നെടുമങ്ങാട്: മുക്കോല, പൂവത്തൂർ സ്കൂൾ പരിസരത്തെ കടയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളും പിടിച്ചെടുത്തു. നെടുമങ്ങാട് റേഞ്ച് ഇൻസ്പെക്ടർ സജിത്തും സംഘവും നെടുമങ്ങാട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ മെഗ്ഫിറത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ പരിയാരം ഭാഗത്തു പ്രവർത്തിക്കുന്ന ഷാജി സ്റ്റോഴ്സിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. മുക്കോല, പൂവത്തൂർ സ്കൂൾ വിദ്യാർഥികൾക്കും സ്കൂൾ പരിസരത്തും സ്ഥിരമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുകയും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ വില്പന നടത്തി വരുകയും ചെയ്തിരുന്നു. റെയ്ഡിൽ വൃത്തിഹീനമായ സാഹചര്യത്തിലും കാലപ്പഴക്കം ചെന്നതുമായ ഭക്ഷണ പദാർത്ഥങ്ങളും പിടിച്ചെടുത്തു. 8 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ സിർട്ടിഫിക്കറ്റ് ഇല്ലാതെയാണ് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പെട്ട ഈ കട നടത്തിയിരുന്നത്. കടയുടമ ഷാജിക്ക് നോട്ടീസ് നൽകി. അപാകതകൾ പരിഹരിക്കുന്നത് വരെ കട പൂട്ടി സീൽ ചെയ്യുകയും ചെയ്തു. പരിശോധന നടത്തിയ സംഘത്തിൽ സി.ഇ.ഒ അരുൺ സേവ്യർ, ഡബ്ല്യൂ.സി.ഇ.ഒമാരായ മഞ്ജുഷ, സുമിത എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട് സ്കൂൾ പരിസരത്ത് നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി





0 Comments