തിരുവനന്തപുരം: നേമത്ത് കടകൾ കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. മണക്കാട് നെടുംകാട് കരമന കുന്നിൻ പുറത്ത് വീട്ടിൽ ടിന്റു എന്ന് വിളിക്കുന്ന ജിതിൻ (23) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേമം വിക്ടറി സ്കൂളിന് സമീപം പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള പി.എസ് സ്റ്റോറിൽ, മേശയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരവും, സ്വർണ്ണ ലോക്കറ്റും പണവും, കാരക്കാമണ്ഡപത്ത് ആരിഫിന്റെ ഉടമസ്ഥതയിലുള്ള കർട്ടൻ വേൾഡ് എന്ന സ്ഥാപനത്തിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും, എ.റ്റി.എം കാർഡും, പെൻഡ്രൈവുകളുമാണ് പ്രതി മോഷ്ടിച്ചത്. മോഷണ ശേഷം ഒളിവിൽ പോയ പ്രതിയെ നേമം എസ്.എച്ച്.ഓ ആർ.രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, എ.എസ്.ഐ അജിത് കുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നേമത്ത് കടകൾ കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയില്‍





0 Comments