പോത്തൻകോട്: അരിയോട്ടുകോണത്ത് ന്യൂയർ ദിനത്തിൽ മദ്യപിച്ചു കൊണ്ടിരിന്നതിനെ ചോദ്യം ചെയ്തതിന് യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേറ്റ യുവാവ് അബോധാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അണ്ടൂർക്കോണം, അരിയോട്ടുകോണം, കോണത്ത് വീട്ടിൽ അനന്തു (21) വിനാണ് മർദ്ദനമേറ്റത്. പുതുവത്സര ദിനത്തിൽ പുലർച്ചെ ഒരു മണിയോടു കൂടി അനന്തു വീട്ടിലേയ്ക്കു വരവേ സ്വന്തം വീടിനു സമീപം ഇരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കളായ അനൂപ്, പ്രസാദ് എന്നിവരെ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് ഇവർ രണ്ടു പേരും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. ഈ കാഴ്ച കണ്ട നാട്ടുകാർ പോത്തൻകോട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുമ്പോഴെക്കും പ്രതികൾ ഓടി രക്ഷപെട്ടു. തുടർന്ന് പരിക്കേറ്റയാളെ പോലീസ് ജീപ്പിൽ പോത്തൻകോട് കാരുണ്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും സ്വകാര്യ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അബോധവസ്ഥയിൽ ആയ അനന്തുവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ചോര വാർന്നു പോവുന്നത് കാരണം പുലർച്ചെ തലയിൽ ഓപ്പറേഷൻ നടത്തിയെങ്കിലും അനന്തുവിന് ബോധം വന്നിട്ടില്ല. പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് പറയുന്നു. ഒളിവിൽ പോയ രണ്ട് പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു.
ന്യൂ ഇയർ ആഘോഷത്തിനിടെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചു. പരിക്കേറ്റ യുവാവ് അബോധാവസ്ഥയിൽ





0 Comments