ഇരവിപുരം: ലൈംഗിക അതിക്രമം നടത്തുന്നതിനിടെ പശുക്കിടാവ് ചത്ത സംഭവത്തിൽ രണ്ടു പേർ പിടിയിലായി. പനമൂട് ജയചന്ദ്രന്റെ 20 മാസം പ്രായമുള്ള പശുക്കിടാവിനോട് ക്രൂരത കാണിച്ച മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റിൽ സുമേഷ് എന്ന രാജുഭായി (36), അഞ്ചാലുംമൂട് പനയം രേവതി ഭവനിൽ ഹരി (മനു/24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ പശുക്കുട്ടിയെ തെങ്ങിനോട് ചേർത്തു കെട്ടി ഉപദ്രവിക്കവേ കഴുത്തിലെ കുരുക്ക് മുറുകി ചാവുകയായിരുന്നു. തുടർന്ന് സ്ഥലം വിട്ട പ്രതികളിൽ സുമേഷ് പനമൂട് ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്. പശുവിനെ കൊലപ്പെടുത്താൻ കൂട്ടു നിന്ന ഹരിയെ പനയത്തെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ക്ഷേത്ര വഞ്ചി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സുമേഷെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ആദിച്ചമൺതോപ്പ് ജോസഫിന്റെ പശുവിനെയും സമാന രീതിയിൽ അഴിച്ച് തെങ്ങിൽ കെട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയിരുന്നു. വീട്ടുകാർ കയർ മുറിച്ചു കളഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ജെ.ജയേഷ്, എസ്.അനൂരൂപ്, അരുൺഷാ, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ അഭിലാഷ്, ജിജു ജലാൽ, മനാഫ്, സുമേഷ്, ബേബി, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പശുക്കിടാവിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: രണ്ട് യുവാക്കള്‍ പിടിയില്‍.





0 Comments