കഴക്കൂട്ടം: പാൽ വിതരണം നടത്തുന്ന വാഹനത്തിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസ്സിലെ പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിയും ബീമാപളളി ഭാഗത്ത് ലോഡ്ജിൽ താമസിക്കുകയും ചെയ്യുന്ന സിനാജ് (49) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഞാണ്ടൂർക്കോണം സ്വദേശി ഷാജഹാന്റെ ഗുഡ്സ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പാലിന്റെ കളക്ഷൻ തുകയായ 19,300 രൂപയും വിലപിടിപ്പുളള മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 1- ന് ആനന്ദേശ്വരം ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷം കടകളിൽ പാൽ വിതരണം ചെയ്യുവാൻ പോയ സമയത്താണ് മോഷണം നടന്നത്. മോഷണ ശേഷം പ്രതി ബൈക്കിൽ കടന്നു കളയുകയായിരുന്നു.
തുടർന്ന് പ്രദേശത്ത നിരവധി സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതി സഞ്ചരിച്ച വാഹന നമ്പർ കണ്ടെത്തിയ പോലീസ്, വിപുലമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതെന്ന് പോലീസ് പറഞ്ഞു.
കഴക്കൂട്ടം സൈബർസിറ്റി എ.സി.പി ഹരി.സി.എസിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്ഖാൻ, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാൽ വിതരണ വാഹനത്തിൽ നിന്നും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതി പിടിയിൽ

0 Comments