/uploads/news/news_പീഡനക്കേസിൽ_സിനിമ_സീരിയൽ_താരം_ഷിയാസ്_കരീ..._1696500756_6294.png
Crime

പീഡനക്കേസിൽ സിനിമ സീരിയൽ താരം ഷിയാസ് കരീം അറസ്റ്റിൽ


ചെന്നൈ: സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം പൊലീസ് പിടിയിൽ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് നടനെ പിടികൂടിയത്. ഗൾഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു. കേരള പൊലീസ് ഉടൻ സ്ഥലത്ത് എത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

ഷിയാസ് കരീം എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസർകോട് ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിയാൽ ഉടൻ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പിച്ചതിനാലാണ് ചെന്നൈ വഴി നാട്ടിലേക്ക് എത്താൻ ശ്രമിച്ചതെന്നാണ് സൂചന.

കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നൽകിയത്. വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതി. ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പരാതിയുമായി യുവതി രംഗത്ത് വന്നത്.

പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ചന്തേര എസ് ഐ നേരത്തെ വൺഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയിരുന്നു. എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഇതിനിടെയാണ് ഷിയാസ് കരീമുമായി പരിചയത്തിലാകുന്നത്.

കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. അതിനിടെ താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വരികയും ചെയ്തിരുന്നു. ''കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്'' എന്നായിരുന്നു ഷിയാസിന്റെ പ്രതികരണം. തനിക്കെതിരെ വ്യാജ വാർത്തകൾ നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മോഡലിംഗിലൂടെ മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരമാണ് ഷിയാസ് കരീം. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലെ പ്രധാന താരമായിരുന്നു. ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018' - ൽ ആദ്യ അഞ്ച് പേരിൽ ഒരാളായിരുന്ന ഷിയാസ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു. ക്യാപ്റ്റൻ, വീരം, സാൽമൺ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു. കേരള പൊലീസ് ഉടന്‍ സ്ഥലത്ത് എത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

0 Comments

Leave a comment