/uploads/news/news_പോക്സോ_കേസിൽ_ഡിവൈഎഫ്ഐ_നേതാവും_സഹോദരനും_അ..._1661426915_4766.jpg
Crime

പോക്സോ കേസിൽ ഡി.വൈ.എഫ്.ഐ നേതാവും സഹോദരനും അറസ്റ്റിൽ; കോടതി വളപ്പിൽ ജീവനൊടുക്കാൻ ശ്രമം


ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരങ്ങൾ അറസ്റ്റിലായി. വിളയോടി, പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്ഘോഷ് (22) എന്നിവരെയാണ് മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തത്.

അജീഷ് പാറക്കളത്തെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും സി.പി.എം പ്രവർത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്.

സഹോദരൻ അജയ്ഘോഷ് എസ്.എഫ്.ഐ പ്രവർത്തകനാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇരുവർക്കുമെതിരേ പാർട്ടി നടപടിയെടുത്തതായി സൂചനയുണ്ട്.

സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ കഴിഞ്ഞ ഒരു വർഷത്തോളമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറ്റൂർ താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ കോടതി വളപ്പിൽ വെച്ച് പോലീസ് വിലങ്ങഴിച്ചു. അപ്പോൾ അജയ്ഘോഷ് പോലീസിനെ വെട്ടിച്ച് മതിൽചാടി സമീപത്തെ ട്രാൻസ്ഫോർമറിൽപ്പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, ജില്ലാ ആശുപത്രിയിൽ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തിൽ വെച്ച ശേഷം ജയിലിലേക്ക് മാറ്റി.

 

 

 

സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് സംഭവം പുറത്തറിയുന്നത്

0 Comments

Leave a comment