https://kazhakuttom.net/images/news/news.jpg
Crime

പോത്തൻകോട് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം നടത്തിയ കേസിൽ 2 പേർ പിടിയിലായി


പോത്തൻകോട്: നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം നടത്തിയ കേസിൽ 2 പേർ പിടിയിലായി. അയിരൂപ്പാറ ഉദിയറമൂല നരിക്കല്ലിൽ വിഷ്ണു ഭവനിൽ വിജയകുമാറിന്റെ മകൻ വിമലിന്റെ പരാതിയെ തുടർന്നാണ് നടപടി. പൗഡിക്കോണം മീശ മുക്കിൽ വിജയാ നഗർ ടി.പി 10/35 ൽ (അപ്പു) എന്ന് വിളിക്കുന്ന റിഷിൻ (18), നെടുമങ്ങാട് 10 കല്ല്, പറയക്കോണം, യുവദീപം വീട്ടിൽ കഴക്കൂട്ടം പുല്ലാറ്റ് കരി കോമസൂര്യയിൽ വാടകയ്ക്ക് താമസിക്കുന്ന അനന്ദൻ (18) എന്നീ പ്രതികളെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടായിക്കോണത്ത് നരിക്കലിനു സമീപം നിർത്തിയിട്ടിരുന്ന വിമലിന്റെ ബൈക്കാണ് മോഷണം പോയത്. തുടർന്ന് പോത്തൻകോട് എസ്.ഐ.അജീഷിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.

പോത്തൻകോട് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം നടത്തിയ കേസിൽ 2 പേർ പിടിയിലായി

0 Comments

Leave a comment