/uploads/news/1012-IMG_20190928_210739.jpg
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ


പാങ്ങോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഊരു പൊയ്ക മങ്കാട്ടുമൂല, കലാഭവനിൽ അഖിൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാത്തതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ആറ്റിങ്ങൽ മേഖലകളിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇയാൾ കിളിമാനൂർ ബസ്സ്റ്റോപ്പിൽ വച്ച് കണ്ട് പരിചയപ്പെട്ട പെൺകുട്ടിയെ സ്നേഹം നടിച്ച് പ്രതിയുടെ മങ്കാട് മലയിലുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുൻപ് സ്വന്തം പിതാവിനെ വധിച്ച കേസിൽ ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. റൂറൽ എസ്.പിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിൽ പാങ്ങോട് എസ്.ഐ എൻ.സുനീഷ്, എസ്.ഐ എം.സുലൈമാർ, എ.എസ്.പി എ.പി ബാബു, എസ്.സി.പി.ഒമാരായ നസിമുദീൻ, താഹിർ, എസ്.സി.പി.ഒ ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0 Comments

Leave a comment