ചിറയിൻകീഴ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കുടപ്പനക്കുന്ന്, നാലാഞ്ചിറ, ലക്ഷ്മി ഭവനിൽ ദീപു (32) വിനെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കേസിലെ വിചാരണക്കിടയിൽ കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബേബി, ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷ്.എച്ച്.എൽ, എ.എസ്.ഐ ഹരി, സി.പി.ഒ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു





0 Comments