നെടുമങ്ങാട്: ബസ്സിനുള്ളിൽ വെച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിലായി. നെടുമങ്ങാട് പേരുമല ജംഗ്ഷനു സമീപം പുലിക്കുഴി പുത്തൻ വീട്ടിൽ രജി (36) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് നിന്ന് മീനാങ്കലിലേക്ക് ബസ്സിൽ യാത്ര ചെയ്ത മധ്യ വയസ്സ്കയെ കുളവിക്കോണം ഭാഗത്ത് വച്ച് ഇയാൾ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് ബസ്സിലെ കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞ് വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ബസ്സിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ





0 Comments