https://kazhakuttom.net/images/news/news.jpg
Crime

ബസ് യാത്രക്കിടയിൽ മോഷണം നടത്തിയ നാടോടി സ്ത്രീ പിടിയിലായി


കഴക്കൂട്ടം: ഹോസ്പിറ്റലിലെ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീയിൽ നിന്നും പണം കവർന്ന നാടോടി സ്ത്രീയെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിലേൽപിച്ചു. പാലക്കാട് തമിഴ്നാട് അതിർത്തിയിൽ ഗോവിന്ദപുരം റെയിൽവേ പുറംപോക്കിൽ ലക്ഷ്മിയുടെ മകൾ ശാന്തി (30) എന്ന നാടോടി സ്ത്രീയാണ് പിടിയിലായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാത്തന്നൂർ സ്വദേശിനിയായ സുധയമ്മ. ചികിത്സ കഴിഞ്ഞു ബസിൽ മടങ്ങവേ 400 രൂപ അടങ്ങുന്ന പഴ്സ് നാടോടി സ്ത്രീ മോഷ്ടിക്കുകയായിരുന്നു. ഉടൻ ബസിലെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കഴക്കൂട്ടം ബൈപാസിൽ വെച്ച് ശാന്തിയെ പിടി കൂടുകയായിരുന്നു. തുടർന്ന് ബസിൽ നിന്നും ഇറങ്ങിയോടിയ ഇവരെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് കഴക്കൂട്ടം പോലീസിൽ ഏൽപിക്കുകയും ചെയ്തു. കന്റോൺമെന്റ് വനിതാ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുന്ന ശാന്തിയെ നാളെ കോടതിയിൽ ഹാജരാക്കും.

ബസ് യാത്രക്കിടയിൽ മോഷണം നടത്തിയ നാടോടി സ്ത്രീ പിടിയിലായി

0 Comments

Leave a comment