കഴക്കൂട്ടം: കോളേജ് ക്ലാസ് കഴിഞ്ഞ് എത്തിയ ബിരുദ വിദ്യാർത്ഥിനിയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന് ബന്ധുക്കളായ രണ്ടു പേർക്ക് മർദനം. ഒരാളുടെ തല കല്ലു കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു. പടിഞ്ഞാറ്റുമുക്ക് സ്വദേശിയായ വിദ്യാർത്ഥിനിയുടെ വല്യച്ചൻ ജയചന്ദ്രൻ (46) നാണ് തലയ്ക്ക് പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനിയുടെ കൊച്ചച്ചൻ സന്തോഷിനും മർദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പടിഞ്ഞാറ്റു മുക്കിനു സമീപമാണ് സംഭവം.
ബിരുദ വിദ്യാർത്ഥിനിയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത ബന്ധുക്കളായ രണ്ടു പേർക്ക് മർദനം





0 Comments