/uploads/news/616-IMG_20190603_081552.jpg
Crime

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് എഞ്ചി. കോളേജ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്


കഴക്കൂട്ടം: വെള്ളാണിക്കൽ പാറയ്ക്കു സമീപം ബൈക്ക് കുഴിയിലേക്കു മറിഞ്ഞ് ചന്തവിള സെന്റ് തോമസ് എൻജീനീയറിങ് കോളേജിലെ വിദ്യാർഥി മരിച്ചു. നന്നാട്ടുകാവ് മൂഞ്ഞിനാട് ഹൗസിൽ സുബൈർ-ലൈല ദമ്പതികളുടെ മകൻ സുബിൻ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കിരണിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്കാണ് അപകടമുണ്ടായത്. സുബിൻ സുഹൃത്തായ കിരണിനൊപ്പം വെള്ളാണിക്കൽ പാറമുകളിൽ പോയി മടങ്ങവെ വെള്ളാണിക്കൽ ക്രഷർ സ്ഥാപനത്തിന് സമീപമുള്ള റോഡിൽ വച്ച് ബൈക്കിന്റെ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. ഇരുപതടി ആഴമുള്ള കുഴിയിലേക്ക് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ സുബിനെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സുബിൻ സെന്റ് തോമസ് എൻജീനീയറിങ് കോളേജിൽ സിവിൽ എഞ്ചിനീയറിങ്ങ് മൂന്നാം വർഷ വിദ്യാർഥിയാണ്. സുബിൻ, സുനീർ, സുറുമി എന്നിവർ സഹോദരങ്ങളാണ്.

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് എഞ്ചി. കോളേജ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

0 Comments

Leave a comment