/uploads/news/news_ഭാര്യയെ_ക്രൂരമായി_മർദ്ദിച്ച_പൊലീസുകാരന്_..._1661320507_4529.jpg
Crime

ഭാര്യയെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരന് സസ്‌പെൻഷൻ


മലപ്പുറം: ഭാര്യയെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ ഷൈലേഷിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട ഇയാളുടെ ഭാര്യയ്ക്ക് സാരമായ പരിക്കുകളുണ്ട്.

അമ്മ ബോധരഹിതയായ വിവരം ഇവരുടെ കുട്ടിയാണ് ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്. വിളിച്ചിട്ടും അമ്മ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതനുസരിച്ച് ബന്ധുക്കൾ എത്തി യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. ഷൈലേഷ് ഭാര്യയുടെ തല ചുവരിൽ ഇടിപ്പിക്കുകയും പുറം കടിച്ചു മുറിക്കുകയും ചെയ്തു. യുവതിയുടെ കൈവിരലുകൾക്കും പൊട്ടലുണ്ട്. ദേഹമാസകലം ചതവേറ്റിട്ടുണ്ട്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 2014ലായിരുന്നു ഇവരുടെ വിവാഹം.

അമ്മ ബോധരഹിതയായ വിവരം ഇവരുടെ കുട്ടിയാണ് ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്. വിളിച്ചിട്ടും അമ്മ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതനുസരിച്ച് ബന്ധുക്കൾ എത്തി യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു.

0 Comments

Leave a comment