/uploads/news/436-IMG-20190418-WA0092.jpg
Crime

മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു. ക്രിമിനൽ കേസുകളിലെ പ്രതിയായ മകൻ കസ്റ്റഡിയിൽ


കഴക്കൂട്ടം: മകന്റെ മർദ്ദനമേറ്റെന്ന് പറയുന്ന പിതാവ് ചികിത്സയിലിരിക്കെ മരിച്ചു. കഴക്കൂട്ടം മേനംകുളം കളിയിൽ പഴയ വീട്ടിൽ രാജ് കുമാർ (56) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 2 മണിയോടെയാണ് മർദ്ദനമേറ്റ് അവശനായ രാജ്കുമാറിനെ, ഭാര്യ ജയശ്രീയും മകൻ ഉണ്ണി ഏലിയാസ് രാജും ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണതാണ് എന്നാണ് ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോൾ ഡോക്ടറോട് ഇവർ പറഞ്ഞത്. തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 10 മണിയോടു കൂടി രാജ് കുമാർ മരണപ്പെടുകയായിരുന്നു. എന്നാൽ മരണത്തിൽ സംശയം തോന്നിയ ഡോക്ടർമാർ, മെഡിക്കൽ കോളേജ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മകൻ ഉണ്ണി ഏലിയാസ് രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ 16-ാം തിയതി രാത്രി 10 മണിയോടെ പിതാവുമായി താൻ വഴക്കിടുകയും തന്നെ മർദ്ദിക്കുന്നതിനിടെ പിതാവിനെ തള്ളി മാറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഉണ്ണി ഏലിയാസ് രാജ് പോലീസിനോട് പറഞ്ഞതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. തുടരന്വേഷണത്തിനായി ഉണ്ണിയെ കഴക്കൂട്ടം പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഉണ്ണി ഏലിയാസ് രാജെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. ഉണ്ണിയെ ആഴ്ചകൾക്ക് മുമ്പ് കഴക്കൂട്ടത്തെ കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണിയും സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പഞ്ചായത്ത് ഉണ്ണി ഇപ്പോൾ കരുതൽ തടങ്കലിലാണ്. അശ്വതി രാജ് മരിച്ച രാജ് കുമാറിന്റെ മകളാണ്.

മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു. ക്രിമിനൽ കേസുകളിലെ പ്രതിയായ മകൻ കസ്റ്റഡിയിൽ

0 Comments

Leave a comment