കഴക്കൂട്ടം: കഴക്കൂട്ടത്ത് യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം. സി.എസ്.ഐ മിഷൻ ആശുപത്രിക്ക് എതിർ വശത്തായി കാർ പാലസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്ന ബിസ്മി ബിൽഡിംഗിലെ ഒന്നാം നിലയിലെ ഓഫീസിലാണ് മോഷണം നടന്നത്. ലോക്കർ കുത്തിത്തുറന്ന് പെട്ടിയിൽ സൂക്ഷിച്ചിരുന്ന 1,16,000 രൂപ മോഷ്ടിച്ചതായി പോലീസ് അറിയിച്ചു. ഇന്ന് രാവിലെ 9:30ന് ഓഫീസ് ജീവനക്കാർ എത്തിയപ്പോഴാണ് മുൻവശത്തെ ഡോർ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 6 മണിക്കാണ് ഓഫിസ് പൂട്ടി ജീവനക്കാർ പോയത്. കഴക്കൂട്ടം പോലീസെത്തി പരിശോധനകൾ നടത്തി. തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരുമെത്തി തെളിവെടുപ്പ് നടത്തി. കെട്ടിടത്തിന് അടുത്തുള്ള സി.സി.ടി.വി ക്യാമറകൾ മോഷ്ടാക്കൾ നശിപ്പിച്ച ശേഷമാണ് മോഷണം നടത്തിയത്. എന്നാൽ സമീപങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കി. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി ഓഫീസ് കുത്തിത്തുറന്ന് മോഷണം





0 Comments