കഴക്കൂട്ടം: കഠിനംകുളം ജൻമി മുക്കിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. പള്ളിനട സ്വദേശികളായ നൗഫൽ, ഫൈസൽ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടു കൂടി ഫൈസൽ സംഭവസ്ഥലത്തിനു സമീപത്തെ ഒരു വീട്ടിലെത്തുകയും നൗഫലിന്റെ നേതൃത്വത്തിലെത്തിയവർ ഫൈസലിനെ ചോദ്യം ചെയ്യുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. നൗഫൽ കാറ്ററിംങ്ങ് സർവീസ് നടത്തുകയാണ്. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
യുവാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കഠിനംകുളത്ത് 2 പേർക്ക് പരിക്ക്.





0 Comments