കഴക്കൂട്ടം: മേനംകുളത്ത് യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. കഴക്കൂട്ടം, കിഴക്കുംഭാഗം, ശിവനഗർ, എസ്.എൽ.ഭവനിൽ വിജീഷ് (35) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 07.45 നാണ് സംഭവം നടന്നത്. മേനംകുളം സ്വദേശി രാജൻ പെരേരക്കും സുഹൃത്തുക്കൾക്കും നേരെ ബൈക്കിലത്തിയ ഗുണ്ടാ സംഘം ബോബെറിയുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ആക്രമണത്തിൽ വലതു കാൽ തകർന്ന രാജൻ പെരേരയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണ ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നിർദേശ പ്രകാരം രൂപീകരിച്ച അന്വേഷണ സംഘം കഴക്കൂട്ടം ശിവപുരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരിൽ കഴക്കൂട്ടം, മംഗലപുരം, കടയ്ക്കാവൂർ സ്റ്റേഷനുകളിലായി അടിപിടി, ഭവന ഭേദനം,
കവർച്ച, മയക്കുമരുന്ന് കച്ചവടം എന്നിവയ്ക്ക് പത്തോളം കേസുകൾ നിലവിലുണ്ട്. കൂടാതെ കഴക്കൂട്ടം പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളുമാണ്. ഈ കേസിൽ കുപ്രസിദ്ധ ഗുണ്ട ലിയോൺ ജോൺസൺ ഉൾപ്പെടെ നാലുപേരെ നാഗർകോവിലിൽ നിന്നും മറ്റുമായി പോലീസ് നേരത്ത അറസ്റ്റ് ചെയ്തിരുന്നു.
കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസ്ന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, എസ്.സി.പി.ഒമാരായ ബൈജു.എസ്.പി, സജാദ് ഖാൻ, നിസാമുദീൻ, സി.പി.ഒമാരായ അരുൺ. എസ്. നായർ, റജി, ബിനു, ശ്യാം എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയ്ക്കു കഴക്കൂട്ടം, മംഗലപുരം, കടയ്ക്കാവൂർ സ്റ്റേഷനുകളിലായി അടിപിടി, ഭവന ഭേദനം, കവർച്ച, മയക്കുമരുന്ന് കച്ചവടം എന്നിവയ്ക്ക് പത്തോളം കേസുകൾ നിലവിലുണ്ട്





0 Comments