/uploads/news/1887-IMG-20200623-WA0045.jpg
Crime

യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ


മാറനല്ലൂർ: മാറനല്ലൂരിൽ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിപ്പരിക്കേല്പിച്ച 5 അംഗ സംഘത്തിൽ പെട്ട ഒരാൾ അറസ്റ്റിലായി. തടിമില്ല് ജീവനക്കാരനായ വലിയവിള നിരപ്പുകോണം സന്തോഷ് ഭവനിൽ അരുൺ കുമാർ (സന്തോഷ്/27) നെയാണ് മാറനല്ലൂർ പൊലീസ് പിടികൂടിയത്. മാറനല്ലൂർ നീറമൺകുഴി കീഴ്പ്പട്ടുവിള ചാനൽക്കര വീട്ടിൽ സന്തോഷ് (ലാലു /40) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.പ്രദേശത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് സംഘത്തിലുൾപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ചംഗ അക്രമി സംഘം സന്തോഷിനെ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേല്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി സംഘത്തിലെ 4 പേർ ഒളിവിലാണ്. ഇവർ കിളികോട്ടുകോണം വലിയവിള, നീറമൺകുഴി, ഊരൂട്ടമ്പലം, മഞ്ഞറമൂല, കീഴ്പാട്ടുവിള തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുകയാണെന്ന് പോലീസ് പറഞ്ഞു. ഈ സംഘത്തിൽ പെട്ടവരാണ് രണ്ട് വർഷം മുമ്പ് ഊരൂട്ടമ്പലം സ്വദേശിയായ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ വെട്ടിപ്പരിക്കേല്പിച്ചതെന്നും പൊലീസ് പറഞ്ഞു.

യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ

0 Comments

Leave a comment