/uploads/news/1961-IMG-20201119-WA0061.jpg
Crime

യുവാവിനെ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ


<p>ആറ്റിങ്ങൽ: ഇടയ്ക്കോട്, ഊരു പൊയ്ക പാറവിള വീട്ടിൽ സുധി കൃഷ്ണ കുമാറിൻ്റെ മകൻ അരവിന്ദ് (25)-നെ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. നെല്ലനാട്, വെഞ്ഞാറമൂട്, കരിഞ്ഞാത്തി, ഗോകുലം മെഡിക്കൽ കോളേജിനു സമീപം വിജയാലയത്തിൽ സ്മൃതിൻ (21) ആണ് ആറ്റിങ്ങൽ പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 4-ന് അരവിന്ദിനെ പൂവത്തറ തെക്കതിൽ ദേവീക്ഷേത്രത്തിന് മുൻവശം വച്ചാണ് വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി - എസ്.വൈ സുരേഷിൻ്റെ നിർദ്ദേശാനുസരണം ഐ.എസ്.എച്ച്.ഓ - എസ്.ഷാജി, എസ്.ഐ സനൂജ്, ജോയ്, എ.എസ്.ഐ സലിം, സി.പി.ഒ നിതിൻ, ബാലു, ഷമീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>

യുവാവിനെ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

0 Comments

Leave a comment