/uploads/news/594-IMG_20190528_212957.jpg
Crime

ലഹരിക്കടിമപ്പെട്ട് കഴക്കൂട്ടത്ത് നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത കേസിലെ പ്രതിയെ റിമാന്റ് ചെയ്തു


കഴക്കൂട്ടം: കഴക്കൂട്ടത്ത് കഞ്ചാവിന്റെ ലഹരിയിൽ അക്രമാസക്തനായി സ്ക്കൂൾ ബസ് ഉൾപ്പെടെ 14 ഓളം വാഹനങ്ങൾ അടിച്ച് തകർത്ത കേസിൽ കഴക്കൂട്ടം പോലീസ് പിടിയിലായിരുന്ന പ്രതിയെ റിമാന്റ് ചെയ്തു. ആറ്റിപ്ര കല്ലിങ്ങൽ, കൊശമുട്ടം ക്ഷേത്രത്തിന് സമീപം കൊല്ലം വിളാകം വീട്ടിൽ ജിഷ്ണു വിജയ് (21) ആണ് പോലീസ് പിടിയിലായിരുന്നത്. ശനിയാഴ്ച അർധ രാത്രിയോടെയാണ് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഇയാൾ കരിങ്കല്ലുകൾ, താബൂക്ക് കല്ലുകൾ എന്നിവ ഉപയോഗിച്ച് തകർത്തത്. കഴക്കൂട്ടം, ടെക്നോപാർക്ക് ഫേസ് ത്രീക്കു മുൻവശം, കുളത്തൂർ, മുക്കോലയ്ക്കൽ, കഴക്കൂട്ടം ബൈപാസ് സർവീസ് റോഡ്, പള്ളി നട, കെ.എസ്.സി.ബി, കല്ലിംങ്ങൽ തൃപ്പാദപുരം പ്രദേശങ്ങളിലാണ് അക്രമം നടന്നത്. ടെക്നോപാർക്കിനു ചുറ്റുമുള്ള പ്രദേശങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ നശിപ്പിച്ചിട്ടുള്ളത്. കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിനകത്തു പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലർ സ്കൂൾ ബസ് അടക്കം ആക്രമിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിന് മുൻപും സമാനമായ രീതിയിൽ വാഹനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. അന്ന് നടന്ന ആക്രമണത്തിലും കഴക്കൂട്ടം സ്വദേശി തുളസീധരൻ നായരുടെയും മുക്കോലയ്ക്കൽ സ്വദേശി അനൂപിൻെയും വാഹനങ്ങൾ തകർത്തിരുന്നു. അക്രമ സംഭവങ്ങൾ നടന്ന സ്ഥലങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സൈബർ സിറ്റി പോലീസ്അ അസ്സിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ കഴക്കൂട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അൻവർ.എം, എസ്.ഐ ഷാജി, സി.പി.ഒമാരായ സുജിത്, അരുൺ, അൻസിൽ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്. നിലവിൽ ഇയാൾ കഞ്ചാവു കേസിൽ പിടിക്കപ്പെട്ടു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവ ശേഷം പിടിയിലായെങ്കിലും കഞ്ചാവിന്റെ ലഹരിയിലായിരുന്ന ജിഷ്ണു തിങ്കളാഴ്ച വൈകുന്നേരത്തോടെ ലഹരിയിൽ നിന്നും മുക്തനായതോടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

ലഹരിക്കടിമപ്പെട്ട് കഴക്കൂട്ടത്ത് നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത കേസിലെ പ്രതിയെ റിമാന്റ് ചെയ്തു

0 Comments

Leave a comment