കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ശിവശങ്കർ ജാമ്യം നൽകണമെന്ന് കോടതിയോട് വ്യക്തമാക്കിയത്.
കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണ് എന്നായിരുന്നു പ്രധാനമായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അറിയിച്ചത്. നാലര കോടി രൂപയുടെ കോഴ ഇടപാടാണ് യുണിടാകുമായി ബന്ധപ്പെട്ട കരാറിൽ ഉണ്ടായിരിക്കുന്നത്. ഇതിന് വ്യക്തമായ തെളിവുകളുണ്ട്. ഒരു കോടി രൂപ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ആവശ്യമായി വരും. അതുകൊണ്ട് തന്നെ ശിവശങ്കറിന് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു ഇ.ഡി.യുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു.





0 Comments