/uploads/news/760-IMG_20190724_154458.jpg
Crime

വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി പിടിയിൽ


<p>ചിറയിൻകീഴ്: 2014-ൽ ചിറയിൻകീഴ് കോളിച്ചിറ സ്വദേശി രാജേഷ് എന്നയാളെ വീട്ടിൽ കയറി ആക്രമിച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. ആറ്റിപ്ര കുളത്തൂർ തൃപ്പാദപുരം ലളിത ഭവനിൽ താമസിക്കുന്ന (പച്ച അനീഷ് എന്ന് വിളിക്കുന്ന) അനീഷ് (34)നെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റു ചെയ്തത്. അനീഷിന്റെ മകളെ കോളിച്ചിറ സ്വദേശി രാജേഷിന്റെ സഹായത്തോടെ രാജേഷിന്റെ ഓട്ടോ ഡ്രൈവർ സ്നേഹിച്ചു വിളിച്ച് കൊണ്ടു പോയതിലുള്ള വിരോധം കൊണ്ടാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയ്ക്കെതിരെ കഴക്കൂട്ടം, കഠിനംകുളം, തുമ്പ തുടങ്ങി പല പോലീസ് സ്റ്റേഷനിലും അടിപിടി, ഗുണ്ടാ പ്രവർത്തനം, വധശ്രമം തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന അനീഷിനെ ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിനീഷ്, സി.പി.ഒമാരായ ബൈജു, ശരത്, സുൾഫി, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>

വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി പിടിയിൽ

0 Comments

Leave a comment